[Mental health]
ശുചിത്വം
[Households]
അത്യാശ്യ സേവനദാദാക്കൾ
ശുചിത്വം
കൈ കഴുകൽ: ആവശ്യകതയും, രീതിയും
കൈകൾ വൃത്തിയാക്കേണ്ടതെങ്ങിനെ – ഒരു സമ്പൂർണ മാർഗ്ഗദർശി
വൈറസ്സുകൾക്കു മറ്റു ജീവജാലങ്ങൾക്കു പുറത്തു് പെരുകാൻ സാധിക്കില്ല എന്നത് ആശ്വാസകരമായ കാര്യമാണ് . ഇതിനാൽ രോഗപ്രതിരോധത്തിനായി, ചുറ്റുപാടുമുള്ള വൈറസുകൾ നമ്മുടെ ഉള്ളിൽ പ്രവേശിക്കുന്നില്ല എന്ന് ഉറപ്പു വരുത്തിയാൽ മാത്രം മതി. കോറോണവൈറസുകളുടെ പുറത്തുള്ള ആവരണം സോപ്പുകൊണ്ട് നശിപ്പിക്കാവുന്നവയാണെന്നത് ഒരു പ്രത്യേകതയാണ്. സോപ്പുപയോഗിച്ചു് കൂടെ കൂടെ നല്ലവണ്ണം കൈകൾ കഴുകുന്നത് വൈറസ് ബാധ ഉണ്ടാകാനുള്ള സാദ്ധ്യതകൾ കുറയ്കാനുള്ള ഉത്തമ മാർഗങ്ങളിലൊന്നാണ് . ഇത് കൂടാതെ, കൈകൾ വൃത്തിയാക്കാൻ വേറെയും രീതികളും മാർഗ്ഗങ്ങളും ചിലപ്പോൾ ഫലപ്രദമാണ്. പലതരം സാഹചര്യങ്ങളിൽ നിങ്ങളുടെ കൈകൾ വൃത്തിയാക്കുന്നതെങ്ങനെ എന്ന് വിവരിക്കുന്ന ഒരു മാർഗ്ഗദർശി താഴെ കൊടുത്തിരിക്കുന്നു.
മലയാളം[Using masks]
മാസ്കുകള്‍- എന്ത് കൊണ്ട്, ആര്, എപ്പോൾ ധരിക്കണം
ആവരണങ്ങൾ മിക്കവാറും മനുഷ്യരുടെ മനസ്സിലും നിരവധി ആളുകളുടെ മുഖത്തും ഉണ്ടാവാനിടയുണ്ട് . പൊതുജനങ്ങൾ ഏതു തരത്തിലുള്ള മാസ്ക് എപ്പോൾ ഉപയോഗിക്കണം എന്ന ഗവൺമെന്റിൽ നിന്ന് (അല്ലെങ്കിൽ ലോകാരോഗ്യ സംഘടനയിൽ) നിന്നുള്ള മാർഗ്ഗരേഖയ്ക് കാലമനുസരിച്ചു മാറ്റം വന്നിട്ടുണ്ട്. എല്ലാവരും മാസ്ക് ധരിക്കുന്നതു രോഗ വ്യാപനത്തെ നിയന്ത്രിക്കാനാകുമെന്ന് വ്യക്തമായ തെളിവുകളുണ്ട്. നിങ്ങൾക്കു രോഗമുണ്ടെങ്കിൽ അതിന്റെ വ്യാപനം തടയാൻ മാസ്കുകള്‍ സഹായിക്കുന്നത് കൂടാതെ, മറ്റുള്ളവരിൽ നിന്ന് നിങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.പുറത്തായിരിക്കുമ്പോൾ മാസ്ക് ധരിക്കണമെന്നത് ഇപ്പോൾ നിർബന്ധമാക്കിയിട്ടുണ്ട്. മാസ്കുകളെക്കുറിച്ചും അവ എങ്ങനെ ഗുണപ്രദമാകും എന്നതിനെക്കുറിച്ചുമുള്ള ചില വിവരങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
മലയാളംഎന്ത് കൊണ്ട്, ആര്, എപ്പോൾ ധരിക്കണം
പൊതുവെ, കൈകളുടെ ശുചിത്വം നിർണായകമാണ്. നിങ്ങൾ പതിവായി കൈകൾ കഴുകുന്നു എന്നും കൈകൾ കഴുകുന്നത് വരെ മുഖത്ത് സ്പർശിക്കുന്നില്ല എന്നും ഉറപ്പു വരുത്തുന്ന പക്ഷം കൈയ്യുറകളുടെ ആവശ്യമില്ല. കൈയ്യുറകൾ ധരിച്ചു വൈറസുള്ള പ്രതലങ്ങൾ സ്പർശിക്കുകയും തുടർന്ന് മുഖത്ത് സ്പർശിക്കുകയും ചെയ്യുന്നുവെങ്കിൽ, കൈയ്യുറകൾ കൊണ്ട് വലിയ കാര്യമൊന്നുമില്ല. ആരോഗ്യ പരിരക്ഷണ സാഹചര്യങ്ങൾ പോലെ ഉയർന്ന അപകടസാധ്യതയുള്ളിടത്തു മാത്രം കൈയ്യുറകൾ ഉപയോഗിക്കുന്നതാണുത്തമം.
മലയാളംവീടിനു പുറത്തു പോകുന്നതും അകത്തു കയറുന്നതും
വീട്ടിൽ നിന്നും പുറത്തു പോയി തിരിച്ചു വരുന്നതിനെപ്പറ്റി
കോവിഡ്-19 മഹാമാരിയെ തുടർന്ന് ലോക്കഡോണിന്റെ കാലഘട്ടത്തിൽ വളരെ അത്യവശ്യമായ കാര്യങ്ങൾക്കു അല്ലാതെ പുറത്തു പോകുന്നത് ഉചിതമല്ല . ഈ സമയത്തു സാമൂഹിക അകലം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. വീട്ടിനു പുറത്തുള്ളവുരുമായുള്ള സമ്പർക്കം നിയന്ത്രിച്ചാൽ രോഗപകർച്ച കുറയ്ക്കാം, പക്ഷെ ഇതിനൊപ്പം തന്നെ വ്യക്തി ശുചിത്വത്തിലും ശ്രദ്ധവേണം. അതുകൊണ്ടു വീട്ടിൽനിന്നു പുറത്തിറങ്ങുമ്പോഴും, യാത്രക്കിടയിലും, വീട്ടിലിലേക്കു തിരിച്ചുവന്ന ശേഷവും ചെയ്യാവുന്നതും അരുതാത്തതുമായുള്ള കാര്യങ്ങൾ എന്തെല്ലാം എന്ന് അറിഞ്ഞിരിക്കേണ്ടതാണ്. വീട്ടിൽനിന്നു ഇറങ്ങുമ്പോൾ എടുക്കേണ്ട ചില മുൻകരുതലുകൾ താഴെ ചേർക്കുന്നു.
മലയാളംപൊതുവെ ചെയ്യേണ്ടതും അരുതാത്തതും
[Households]
[Cleaning Surfaces]
നിങ്ങൾക്ക് ചുറ്റുമുള്ള ഉപരിതലങ്ങൾ എങ്ങനെ വൃത്തിയാക്കാം ?
ഏതൊരു രോഗത്തിന്റെയും വ്യാപനത്തെ നിയന്ത്രിക്കുന്നതിന് വ്യക്തിഗത ശുചിത്വത്തിന്പുറമെ പരിസ്ഥിതി ശുചിത്വത്തിനും പ്രത്യേക ശ്രദ്ധ നല്കേണ്ടടതാണ്. കോവിടും ഇതിൽ നിന്നും ഒട്ടും ഭിന്നമല്ല. വ്യത്യസ്ഥ തരത്തിലുള്ള ഉപരിതലങ്ങളിൽ കൊറോണ വൈറസുകള്‍ തന്റെ അണു-ബാധ ശേഷി നഷ്ടപ്പെടാതെ നിലനിൽക്കുന്ന കാലാവധി അഥവാ സമയ ഇടവേളകള്‍ വ്യത്യസ്തമാണ് . ഇങ്ങനെയുള്ള ഉപരിതലങ്ങളിലൂടെയുള്ള അണുബാധയുടെ വ്യാപനത്തെ കുറക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഏതൊക്കെ ഉപരിതലങ്ങൾ വൃത്തിയാക്കണം,എത്ര തവണ വൃത്തിയാക്കണം, ഈ വൈറസുകളെ നശിപ്പിക്കാന്‍ ഏതു ക്ലീനിംഗ് ഏജൻറ്, അണുനാശിനി ഉപയോഗിക്കാം എന്നിങ്ങനെ പല സംശയങ്ങളും ചോദ്യങ്ങളും മനസ്സിൽ ഉയർന്നേക്കാം. അതിനുവേണ്ടിയുള്ള ചില മാർഗദർശനങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
മലയാളംവീട്ടിലെ പാചകം
ഭക്ഷണത്തെക്കുറിച്ച് അറിയേണ്ടത്
ഭക്ഷണത്തിലൂടെ കോവിഡ് 19 പിടിപെടുമോ? പല വ്യഞ്ജനങ്ങള്‍ പൊതിഞ്ഞു കൊണ്ടുവരുന്ന പൊതികൾ എന്ത് ചെയ്യണം? ഇഷ്ടമുള്ള ഏതു ഭക്ഷണ പദാർത്ഥവും ഈ സമയത്ത് കഴിക്കാമോ? ഇങ്ങനെ ഭക്ഷണ ശീലങ്ങളെ കുറിച്ച് ഉണ്ടായേക്കാവുന്ന സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് താഴെ വിവരിക്കുന്നത്.
മലയാളംആതുര ശുശ്രുഷ
നിങ്ങളുടെ വീട്ടിൽ ആർക്കെങ്കിലും അസുഖം വരുമ്പോൾ എടുക്കേണ്ട നടപടികളും മുൻകരുതലുകളും
പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളോട് കൂടിയാണ് ഭൂരിഭാഗം കോവിഡ്-19 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിങ്ങളുടെ കുടുംബത്തിൽ ആരെങ്കിലും ഇത്തരത്തിലുള്ള രോഗലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ, അത് ഒരു കോവിഡ്-19 ബാധയാകാം. ഉടനെ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലോ, നിങ്ങളുടെ കുടുംബഡോക്ടറെയോ, അതുമല്ലെങ്കിൽ 011-23978046 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്. അവർ രോഗലക്ഷണങ്ങൾ അടിസ്ഥാനമാക്കി, വീട്ടിൽ തന്നെ തുടരുവാനോ , ഒരു നിയുക്ത ഗവണ്മെന്റ് ആശുപത്രിയോ, സ്വകാര്യ ആശുപത്രിയോ അല്ലെങ്കിൽ ഒരു പരിശോധന കേന്ദ്രമോ സമീപിക്കാൻ ആവശ്യപ്പെടുന്നതോ ആണ് . ആരോഗ്യമുള്ള വ്യക്തികൾ സാധാരണ 3 മുതൽ 5 ദിവസങ്ങൾ കൊണ്ട് സ്വയം തന്നെ സുഖം പ്രാപിക്കുന്നതാണ്. എന്നാൽ രോഗി, രോഗലക്ഷണങ്ങൾ ഇല്ലാതായതിനു ശേഷവും 14 ദിവസം തന്റെ വീട്ടിൽ തന്നെ തുടരേണ്ടതാണ്. ഈ സമയത്തു, വീട്ടു സാധന/സാമഗ്രികളിലോ മറ്റോ വൈറസ് വ്യാപനം ഉണ്ടാവാതിരിക്കാൻ രോഗിക്ക് മതിയായ ശ്രദ്ധയും പിന്തുണയും നൽകേണ്ടത് അനിവാര്യമാണ്.
മലയാളംഅത്യാശ്യ സേവനദാദാക്കൾ
സാധനങ്ങൾ എത്തിച്ചുനൽകൽ
കൊറോണ വൈറസിൽ നിന്ന് സുരക്ഷിതമായി എങ്ങിനെ ഡെലിവറികൾ നടത്താം
കോവിഡ് – 19 നിയന്ത്രിക്കാനായി ഏർപ്പെടുത്തിയിട്ടുള്ള ഈ ലോക്കഡൗൺ കാലഘട്ടത്തിൽ വീട്ടുപടിക്കൽ അത്യാവശ്യ സാധനങ്ങൾ എത്തിക്കേണ്ടത് അനിവാര്യമാണ്. അതിനാൽ ഈ പ്രവർത്തിയിൽ ഏർപ്പെട്ടിട്ടുള്ളവരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകേണ്ടതുണ്ട്. നിങ്ങൾ മരുന്നുകൾ, പാൽ, ഭക്ഷ്യപദാർത്ഥങ്ങൾ, പലചരക്ക്, പത്രം, ഗ്യാസ് സിലിണ്ടർ തുടങ്ങിയ ആവശ്യസാധനകൾ എത്തിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവരാണെങ്കിൽ, അനേകം പേരുമായി സമ്പർക്കത്തിൽ വരുവാനും, മറ്റു പലരും സ്പർശിച്ച സ്ഥലങ്ങളിൽ തൊടുവാനും സാധ്യതയുണ്ട്. നിങ്ങളുടെ ജോലിയുടെ ഭാഗമായി പണം കൈമാറേണ്ടി വരും. സഹപ്രവർത്തകരുടെ കൂടെ ഒരേ വാഹനത്തിൽ സഞ്ചരിക്കേണ്ടതായും തന്മൂലം നിർദിഷ്ട അകൽച്ച പാലിക്കാൻ കഴിയാതെ വരികയും ചെയ്യാം. നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും ഉപഭോക്താക്കളുടെയും സുരക്ഷയ്ക്കായി കൈകൊള്ളാവുന്ന ലളിതമായ ചില മുൻകരുതലുകൾ ചേർക്കുന്നു.
മലയാളംകടയിലെ ജോലികൾ
കടകൾ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും സുരക്ഷിതമാക്കാൻ
കോവിഡ് – 19 പകർച്ച തടയുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൌൺ സമയത്തും പലചരക്ക്, മരുന്ന് തുടങ്ങിയ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുടർന്ന് പ്രവർത്തിക്കാൻ അനുവദിച്ചിട്ടുണ്ട്. ഇവിടങ്ങൾ പലരും വന്നു പോകുന്ന സ്ഥലങ്ങളാകയാൽ രോഗം പടരാനുള്ള സാധ്യതകൾ ഏറെയാണ്. കൈ കഴുകുക, ശാരീരിക അകലം പാലിക്കുക, അധികം സ്പർശിക്കപ്പെടുന്ന സ്ഥലങ്ങൾ കൂടെകൂടെ തുടച്ചു വൃത്തിയാക്കി വയ്ക്കുക തുടങ്ങിയ പൊതു നിർദേശങ്ങൾ പാലിക്കുന്നതിനു പുറമെ, ആവശ്യ സേവനം പ്രദാനം ചെയ്യുന്ന വ്യക്തി എന്ന നിലയിൽ നിങ്ങൾ ചില പ്രത്യേക മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. ഈ മുൻകരുതലുകൾ പൊതുജനങ്ങൾക്ക് അവശ്യ സാധനങ്ങൾ പ്രദാനം ചെയ്തുകൊണ്ട് തന്നെ നിങ്ങളെയും സഹപ്രവർത്തകരെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും സുരക്ഷിതരാകുവാൻ സഹായിക്കും.
മലയാളം